• ഉറപ്പിച്ചു ബ്രസീൽ പരിശീലകനായി ഇനി;കാർലോ അഞ്ചലോട്ടി😍

    ബ്രസീൽ ദേശീയ ഫുട്‍ബോൾ ടീമിന്റെ പുതിയ പരിശീലകനായി റയൽ മാഡ്രിഡ് പരിശീലകൻ കാർലോ അഞ്ചലോട്ടിയെ നിയമിക്കാൻ ബ്രസീൽ ഫുട്‍ബോൾ ഫെഡറേഷൻ ഒരുങ്ങുന്നു എന്ന് പുതിയ റിപ്പോർട്ടുകൾ.ഖത്തർ ലോകകപ്പിൽ ഏറ്റ വലിയ തിരിച്ചടിക്ക് പിന്നാലെ അവരുടെ മികച്ച പരിശീലകൻ സാക്ഷാൽ ടിറ്റെ വിരമിച്ചിരുന്നു.ആ ഒഴിവിലേക്കാണ് ബ്രസീൽ പുതിയ പരിശീലകനെ നിയമിക്കാൻ ഒരുങ്ങുന്നത്.റയൽമാഡ്രിഡ് തന്റെ കരാർ അവസാനിക്കുന്ന സാഹചര്യത്തിൽ അഞ്ചലോട്ടി ബ്രസീൽ ദേശീയ ടീമിന്റെ പരിശീലകനായി 2024 മുതൽ എത്തുമെന്ന് ചില സ്പോർട്സ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

  • ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയ താരത്തെ പൊക്കാൻ ബ്ലാസ്റ്റേഴ്‌സ്

    നിലവില്‍ എഫ്‌സി ഗോവ താരമാണ് ആല്‍വാരൊ വാസ്‌കെസ്. അടുത്ത സീസണില്‍ താരത്തെ ഗോവ നിലനിര്‍ത്തിയേക്കില്ലെന്ന വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെ ബ്ലാസ്റ്റേഴ്‌സ് താരത്തിനായി രംഗത്തു വന്നെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്.അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ വേഗത്തിൽ നടത്തുകയാണ് ഐ എസ് എൽ ക്ലബ്ബുകൾ.മികച്ച താരങ്ങളെ ലക്ഷ്യമാക്കി വമ്പൻ ട്രാൻസ്ഫർകളാണ് ഇപ്പോൾ ഐ എസ് എലിൽ നടക്കുന്നത്

Design a site like this with WordPress.com
Get started